വീണ്ടും കത്തോലിക്കാ പുരോഹിതനെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയി..

നൈജീരിയയിൽ നിന്ന് വീണ്ടും മറ്റൊരു കത്തോലിക്ക പുരോഹിതനെ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട് . വടക്കൻ നൈജീരിയയിലെ കടൂണ സ്റ്റേറ്റിലെ ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരി എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപ്പോയത്.റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞദിവസം രാത്രി 11.30 ഓടെ (പ്രാദേശിക സമയം) ഇടവക ഭവനത്തിൽ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് കരുതുന്നു .

വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍.
ക്രൂശിതനായ യേശു, തങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുകയും വൈദികന്റെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും നിരുപാധികം മോചിപ്പിക്കുമെന്ന് രൂപത ചാൻസലർ റവ. ഇമ്മാനുവൽ ഒകോലോ പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group