ബാലനായ യേശുവിനെ ജീവിതത്തിൽ മാതൃകയാക്കണം : മാർ ജോസഫ് പണ്ടാരശ്ശേരിൽ

കോട്ടയം : ബാലനായ യേശുവിന്റെ ജീവിത രീതി കുട്ടികൾ മാതൃകയാക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ. അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗ് സംഘടിപ്പിച്ച “എയ്ഞ്ചൽസ് മീറ്റ് – 2023” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിക്കാഗോ രൂപതയിലെ ക്നാനായ റീജിയണിലെ ഇടവകകളിലും മിഷനുകളിലുമായി ഈ വർഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളാണ് ഈ ഓൺലൈൻ സംഗമത്തിൽ പങ്കുചേർന്നത്.

ക്നാനായ റീജിയൺ വികാരി ജനറൽ ഫാ.തോമസ്സ് മുളവനാൽ ആശംസകളർപ്പിച്ചു. അമേരിക്കയിൽ നാഷണൽ യുകരിസ്റ്റിക് റിവൈവൽ കാലഘട്ടമായി ആചരിക്കുന്നതിനാൽ വിശുദ്ധ കുർബാനയെക്കുറിച്ചു സിസ്റ്റർ ജോസ്‌ലിൻ ഇടത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് എടുത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group