ഉദ്യോഗാർത്ഥികൾക്കായി റെയിൽവേയിൽ വൻ അവസരം

നിരവധി തൊഴിൽ അവസരങ്ങളുമായി വെസ്റ്റേണ്‍ റെയില്‍വേ,3624 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ നടപടികള്‍ ജൂണ്‍ 27ന് ആരംഭിക്കും.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ആര്‍സി ഡബ്ല്യുആറിന്റെ ഔദ്യോഗിക സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ 10, പ്ലസ്ടു പരീക്ഷാ സമ്ബ്രദായത്തില്‍ മെട്രിക്കുലേറ്റ് അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.

അപേക്ഷാ ഫീസ് 100 രൂപ (നോണ്‍ റീഫണ്ട്). എസ് സി/ എസ് ടി/പിഡബ്ല്യു‍‍ഡി/വനിതാ അപേക്ഷകര്‍ എന്നിവര്‍ ഫീസ് അടക്കേണ്ടതില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group