ലോകജനതയ്ക്ക് വേണ്ടി 10 ലക്ഷം ജപമാലകൾ അർപ്പിക്കാൻ തയാറെടുത്ത് കുട്ടിക്കൂട്ടം

യുദ്ധം, ദുരിതം, ക്ഷാമം, തുടങ്ങിയ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ലോകജനതയ്ക്കു വേണ്ടി 10 ലക്ഷം ജപമാലകൾ അർപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ ഉൾപ്പെടെ 80 രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ.

പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വർഷം തോറും സംഘടിപ്പിക്കുന്ന ഈ ജപമാലയജ്ഞത്തിന് ‘എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ എന്നാണ് പേരിട്ടിരിക്കുന്നത്.

ഒക്ടോബർ 18ന് സംഘടിപ്പിക്കുന്ന ജപമാലയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ അണിചേരുമെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വ്യക്തമാക്കി. മുൻ വർഷങ്ങളിലേതു പോലെ ഇന്ത്യയിൽ നിന്നുള്ള പങ്കാളിത്തം ഇത്തവണയുമുണ്ടാകും. ജപമാല യജ്ഞത്തിൽ പങ്കെടുക്കാൻ ഇടവകകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സ്‌കൂളുകളിൽ നിന്നും കുട്ടികളെ ക്ഷണിച്ചിരിക്കുകയാണ് സംഘടന. ലോകസമാധാനമാണ് പ്രാർത്ഥനാ യജ്ഞത്തിന്റെ സുപ്രധാന നിയോഗം.

പ്രാർത്ഥനയ്ക്കായി 26 ഭാഷകളിൽ തയാറാക്കിയ മെറ്റിരിയലുകൾ സംഘടനയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group