ന്യൂയോർക്ക് : ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ രണ്ടു ക്രൈസ്തവരുൾപ്പടെ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ച് സഭാ നേതൃത്വം.
ഒരു കൗമാരക്കാരനാണ് വെടിവെച്ചത്. വംശവിദ്വേഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ ഏഴു പേരും കറുത്ത വംശജരാണ്. വെടിവയ്പിന് ശേഷം അക്രമി പോലീസിന് കീഴടങ്ങുകയും ചെയ്തു. സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്സ് ബ്രൂമെ കമ്മ്യൂണിറ്റി കോളജിലെ വിദ്യാർത്ഥിയാണ് പ്രതി. പേളി യോങ്(77), റൂത്ത് വൈറ്റ്ഫീൽഡ് (86) എന്നിവരാണ് കൊല്ലപ്പെട്ട ക്രൈസ്തവർ.
ബുഫാലോ രൂപതാധ്യക്ഷൻ ബിഷപ് മൈക്കൽ ഡബ്യൂ ഫിഷർ സംഭവത്തെ അപലപിച്ചു.
നിഷ്ക്കളങ്കരായ പത്തു പേരുടെ ജീവൻ പൊലിഞ്ഞ ഈ സംഭവം വളരെ ദാരുണമാണ്. വിവേകരഹിതമായ ഇത്തരം പ്രവൃത്തികളെ സഭ അപലപിക്കുന്നു .ജീവനെയും ജീവിതത്തെയും ആദരിക്കാൻ സമൂഹത്തിന് കഴിയട്ടെയെന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ഇത്തരം കിരാത പ്രവൃത്തികൾ ആവർത്തിക്കാതിരിക്കട്ടെ. മരണമടഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. അവരുടെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കുചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ബിഷപ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group