കൂട്ടായ പ്രവര്‍ത്തനം മത്സ്യമേഖലയെ ശക്തിപ്പെടുത്തും; കേന്ദ്രമന്ത്രി പരുഷോത്തം രൂപാല

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം മത്സ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ശ്രീ പര്‍ഷോത്തം രൂപാല.

സാഗര്‍ പരിക്രമ യാത്ര ഏഴാം ഘട്ടത്തിലെ ഗുണ ഭോക്തൃ സംഗമം കാസര്‍കോട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യമേഖലയിലെ വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുമായി ചേര്‍ന്ന് മഹാബലിപുരത്ത് രണ്ട് ദിവസത്തെ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മൂന്നു ദിവസങ്ങളിലായി കേരളത്തിലെ മത്സ്യ മേഖലകള്‍ സന്ദര്‍ശിച്ച്‌ പ്രശ്‌നങ്ങള്‍ മനസിലാക്കും. അതനുസരിച്ച്‌ മേഖലയുടെ സമഗ്ര വികസനത്തിന് നടപടികള്‍ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group