മണിപ്പുരിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. പത്തു കമ്പനി കേന്ദ്രസേനയെയാണു കൂടുതലായി വിന്യസിച്ചത്.
ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ബിഷ്ണുപുരിൽ നിരവധി വീടുകൾക്ക് തീയിട്ട അക്രമികൾ സൈന്യത്തിനു നേരേയും അക്രമം നടത്തി. ഇംഫാൽ മുതൽ ബിഷ്ണുപുർ വരെയുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്.
ഇന്നലെ ലാംഗോലിൽ കുക്കി വിഭാഗക്കാരുടെ ആളൊഴിഞ്ഞ വീടുകൾക്കുനേരെ വ്യാപക അക്രമമുണ്ടായി. ബിഷ്ണുപുരിൽ പരിശോധന നടത്തുന്നതിനിടെയും സൈന്യത്തിനുനേരെ വെടിവയ്പുണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group