കുടുംബത്തിന്റെ അടിസ്ഥാനശില വിവാഹം; ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത

ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനങ്ങൾ തള്ളിക്കളഞ്ഞു.

കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്‍കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന.

വിവാഹേതര ബന്ധത്തെ ഉള്‍പ്പെടുത്തി കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ 67.7 ശതമാനം ഐറിഷ് ജനതയാണ് നിലപാട് കടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവരുന്നതുമായി അഭിപ്രായം അറിയുന്നതിന് നടത്തിയ റഫറണ്ടത്തിലാണ് എതിർപ്പ് പ്രകടമാക്കിയത്.

ഹിത പരിശോധന അനുകൂലമാകുകയും നിർദ്ദേശം നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കിൽ, വിവാഹം കഴിക്കാതെ ദീർഘനാളായി ഒരുമിച്ച് താമസിക്കുന്ന രീതികൾക്ക് കുടുംബം എന്ന പദവി ലഭിക്കുമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group