January 20 : വിശുദ്ധ ഫാബിയാൻ പാപ്പ

റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍ പാപ്പ സമൂഹത്തില്‍ വളരെയേറെ ബഹുമാനിക്കപ്പെട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന പാപ്പായായിരുന്നു
.തന്റെ ചെറിയ ജീവിതത്തിനുള്ളിൽ നിരവധി മഹത്തായ കാര്യങ്ങൾ ചെയ്യുന്നതിനായി ഈ വിശുദ്ധന് കഴിഞ്ഞു.മാക്സിമസ് ത്രാക്സ്‌ ചക്രവര്‍ത്തിയുടെ ഭരണകാലത്തായിരുന്നു വിശുദ്ധൻ ജീവിച്ചിരുന്നത്.എന്നാൽ മതപീഡനങ്ങൾ കുറെ അനുഭവിക്കേണ്ടി വന്ന വിശുദ്ധന് പിന്‍ഗാമികളായി വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാജീവിതം നയിക്കുവാന്‍ സാധിച്ചു.സെമിത്തേരികള്‍ വിശാലമാക്കുകയും മനോഹരമാക്കുകയും തന്റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവർത്തനങ്ങൾ. എന്നാൽ ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നതോടെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെട്ടു. ക്രൂരനായ ഡെസിയൂസ് എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിലുള്ള വിശ്വാസം തകർക്കാൻ വേണ്ടി വിജാതീയരായ ദൈവങ്ങളെ ആരാധിക്കാൻ കല്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കി.എന്നിരുന്നാലും നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുകയും ചെയ്തു. എന്നാൽ നിരവധി സഭ വിശ്വാസികളെ നഷ്ടപ്പെടുകയും ചെയ്തു. ഒടുവിൽ തടവിലാക്കപ്പെട്ട പാപ്പാ ക്രൂരരായ തന്റെ മര്‍ദ്ദകരുടെ കരങ്ങളാല്‍ വധിക്കപ്പെട്ടു.കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group