കോവിഡ്; ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക

Covid; US to restrict Christmas and New Year celebrations

വാഷിംഗ്‌ടൺ ഡി.സി: കൊവിഡ് മരണം നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക. ഇന്നലെ 3600 മരണവും 245000ൽ പരം കേസുകളും ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് കണക്കുകളിൽ മൂന്ന് മാസത്തിന് മുൻപുള്ളതിനേക്കാൾ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് തെക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിലാണ്. കാലിഫോർണിയയിൽ 200ൽ പരം മരണങ്ങളാണ് ദിവസേന നടക്കുന്നത്. കൂടുതൽ കരുതൽ നടപടികൾ എടുക്കുന്നതായി കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം അറിയിച്ചു.


താങ്ക്‌സ് ഗിവിംഗ് ആഘോഷങ്ങൾ കൊവിഡ് കണക്കിലെ വർധനയ്ക്ക് കാരണമായെന്ന് പറയാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്‌സിൻ വിതരണം ആരംഭിച്ചതിന്റെ ആശ്വാസത്തിലാണെങ്കിലും പൂർണമായി ആശങ്കയൊഴിഞ്ഞില്ലെന്ന് രാജ്യത്തെ കൊവിഡ് കണക്കുകളിൽ വ്യക്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group