മാർപാപ്പയ്ക്ക് സമ്മാനവുമായി സൈക്ലിങ് താരം…

ലോക പ്രശസ്ത സൈക്കിളിങ് താരം ഈഗന്‍ ബര്‍ണാലാ എണ്‍പത്തിനാലുകാരനായ ഫ്രാന്‍സീസ് പാപ്പയ്ക്ക് സൈക്കിള്‍ സമ്മാനിച്ചു.ഇറ്റലിയിലെ ലോക പ്രശസ്തമായ ജിറോ ഡിഇറ്റാലിയ സൈക്കിളിങ് മല്‍സരത്തിലെ ഇത്തവണത്തെ വിജയിയായ ഈഗന്‍
വത്തിക്കാനിലെത്തിയാണ് തന്റെ സ്നേഹസമ്മാനം മാർപാപ്പയ്ക്ക് നൽകിയത്.
കോവിഡ് ബാധയിൽ നിന്ന് മുക്തനായശേഷമാണ് മാർപാപ്പയെ കാണാനായി ഈഗന്‍ എത്തിയത്.മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിലെ ഏറ്റവും സുന്ദരവും വ്യത്യസ്തവുമായ നിമിഷമായിരുവെന്നും ദൈവവുമായുള്ള സമാഗമത്തിന് തുല്യമായ അനുഭവമാണ് തനിക്ക് ഈ കൂടിക്കാഴ്ച നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ജിറോ ഡിഇറ്റാലിയ ചാമ്പ്യൻഷിപ്പിൽ താൻ വിജയിച്ച അതെ മോഡലിലുള്ള സൈക്കിൾ ആണ് മാർപാപ്പയ്ക്ക് താരം സമ്മാനിച്ചത്
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group