നിക്കരാഗ്വൻ സ്വേച്ഛാധിപത്യം വിലക്കേർപ്പെടുത്തിട്ടും പ്രദക്ഷിണത്തിന് പങ്കെടുത്തത് ആയിരങ്ങൾ

ക്രൈസ്തവർക്കെതിരെ കൊടിയ പീഡനം അഴിച്ചുവിടുന്ന നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം വിലക്കേർപ്പെടുത്തിട്ടും തിരുനാൾ പ്രദക്ഷിണത്തിന് പങ്കെടുത്തത് ആയിരങ്ങൾ. സെപ്റ്റംബർ 19 -ന് വി. മിഖായേൽ മാലാഖയുടെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തിലാണ് ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ചു കൊണ്ട് മസായയിലെ ഇടവക ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായി ആയിരങ്ങൾ എത്തിയത്.

വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയതിനെ തുടർന്ന് സ്വേച്ഛാധിപത്യ
അധികാരി ഡാനിയൽ ഒർട്ടെഗയുടെ പോലീസ് കമ്മീഷണർ വിശ്വാസികൾക്ക് നേരെ ആക്രോശിച്ചു. എന്നിട്ടും ജനക്കൂട്ടം പിരിഞ്ഞു പോകാൻ തയ്യാറായില്ല. പോലീസ് കമ്മീഷണർ നിരവധി പോലീസ് ഉദ്യോഗസ്ഥരുമായി ദൈവാലയത്തിൽ പ്രവേശിച്ചു. നിരവധി പോലീസുദ്യോഗസ്ഥർ വിശ്വാസികളെ ദൈവാലയത്തിന് പുറത്ത് വെച്ച് ഉപദ്രവിക്കുകയും ചെയ്തു. സോഷ്യൽ നെറ്റ്വർക്കുകളിലും നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസയും ഇതുസംബന്ധിച്ച വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.

പൊതുസുരക്ഷാ കാരണങ്ങൾ വ്യാജമായി ആരോപിച്ചണ് നിക്കരാഗ്വൻ സ്വേച്ഛാധിപത്യം ദൈവാലയങ്ങളിൽ നടക്കുന്ന പ്രദക്ഷിണങ്ങൾ നിരോധിക്കുന്നത്.

കത്തോലിക്കാ സഭയ്ക്കെതിരായ സ്വേച്ഛാധിപത്യത്തിന്റെ പീഡനം നിക്കരാഗ്വയിൽ മാസങ്ങളായി തുടർന്നു കൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group