ഡൗൺ സിൻഡ്രോം ദിനാചരണം നടത്തി

ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനത്തെ തുടർന്ന് ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ അനസ്മരിച്ചു കൊണ്ട്കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡൗൺ സിൻഡ്രോം ദിനാചരണം സംഘടിപ്പിച്ചു.

തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു.

വിഭിന്നശേഷിയുള്ള കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതോടൊപ്പം സമൂഹത്തിൽ തുല്യനീതിയും സമത്വവും ഉറപ്പു വരുത്താൻ അധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പൽ കൗൺസിലർ റ്റി.സി. റോയി, കെ.എസ്.എസ്.എസ്. പ്രോഗ്രാം ഷൈല തോമസ് എന്നിവർ സംസാരിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group