സ്ഫോടകവസ്തുക്കൾ പോലെയാണ് ലഹരി ഉപയോഗിക്കുന്ന മക്കൾ: മാർ ജോസഫ് കല്ലറങ്ങാട്ട്.

കോട്ടയം: ലഹരിക്കെതിരെ വീണ്ടും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കൾ സ്ഫോടകവസ്തുക്കൾ പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്ററി ആന്റ് ലൈഫും പാലാ രൂപതാ ജാഗ്രതാസമിതിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.

താടി കത്തുമ്പോൾ ബീഡി കത്തിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. ഉണക്കപ്പുല്ലിൽ തീയിട്ട ശേഷം അയ്യോ തീ പിടിച്ചേ എന്ന് വിലപിച്ചിട്ടു കാര്യമില്ല.വാളെടുത്തല്ല വാക്കാൽ മാതാപിതാക്കൾ മക്കളെ നേർവഴിക്ക് നയിക്കണം. കലാലയങ്ങളിൽ പെരുകിവരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group