സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്പോള്‍ നട്ടുച്ചയ്ക്ക് പരീക്ഷകള്‍ വച്ച് വിദ്യാഭ്യാസ വകുപ്പ്. ഒന്പത്, എട്ട് ക്ലാസുകളുടെ വാർഷിക പരീക്ഷകളാണു ചൂട് കൂടിയ സമയത്ത് ക്രമീകരിച്ചിരിക്കുന്നത്.
നാളെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയും 2.15 മുതല്‍ നാലുവരെയും 1.30 മുതല്‍ 4.15 വരെയുമാണു പരീക്ഷാ സമയക്രമം.
ചൂട് കൂടുതലുള്ള ഉച്ചസമയത്താണു കുട്ടികള്‍ സ്കൂളില്‍ വരേണ്ടതും പരീക്ഷയെഴുതേണ്ടതും. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരീക്ഷാ സമയക്രമം നട്ടുച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. സമയം മാറ്റി ക്രമീകരിക്കണമെന്ന് അധ്യാപക സംഘടനകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും സമയക്രമീകരണം നടത്തിയില്ലെന്നും പരാതിയുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m