എല്‍ നിനോ; മുന്നറിയിപ്പുമായി യുഎന്‍

എല്‍ നിനോ പ്രതിഭാസം ആരംഭിച്ചുവെന്നും വരും മാസങ്ങളില്‍ ചൂട് കുതിച്ചുയരുമെന്നും മുന്നറിയിപ്പ് നല്‍കി യുഎൻ കാലാവസ്ഥാ സംഘടന.

പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില വര്‍ധിക്കുകയും അതുവഴി സമുദ്രോപരിതലത്തില്‍ ചൂട് കൂടുകയും ചെയ്യും. ആഗോള കാലാവസ്ഥയെത്തന്നെ മാറ്റിമറിക്കും. ലോകമാകമാനം താപനില കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ട്. 2016ലായിരുന്നു അവസാനമായി എല്‍ നിനോ സ്ഥിരീകരിച്ചത്.

‘രേഖപ്പെടുത്തപ്പെട്ട താപനില റെക്കോഡുകളെല്ലാം തകര്‍ക്കപ്പെട്ടേക്കും. വരും മാസങ്ങള്‍ക്കായി സര്‍ക്കാരുകള്‍ കരുതിയിരിക്കണം. കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യം, പരിതസ്ഥിതി, സാമ്പത്തികരംഗം എന്നിവയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം’ യുഎൻ കാലാവസ്ഥാ സംഘടന സെക്രട്ടറി ജനറല്‍ പെട്ടെറി താലസ് പറഞ്ഞു.

ഏഴുവര്‍ഷത്തിലൊരിക്കലാണ് സാധാരണ എല്‍ നിനോ രൂപപ്പെടുക. 2016ലെ റെക്കോഡ് തകര്‍ക്കുന്ന താപനിലയായിരിക്കും 2023ലും 2024ലും ഉണ്ടാവുക. 2023ന്റെ രണ്ടാം പാതിയിലും എല്‍ നിനോ പ്രതിഭാസം തുടരാനാണ് സാധ്യത. ഓസ്ട്രേലിയ, ഇന്തോനേഷ്യ, തെക്കേഷ്യൻ–- മധ്യ അമേരിക്കൻ–- തെക്കേ അമേരിക്കൻ രാജ്യങ്ങള്‍ എന്നിവയില്‍ കടുത്ത വരള്‍ച്ച, ഉഷ്ണതരംഗം, കാട്ടുതീ എന്നിവ ഉണ്ടാകാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group