ഉക്രൈനിൽ സമാധാനം സ്ഥാപിക്കാൻ യൂറോപ്യൻ ആലോചനാ സമിതിയോട് ആവശ്യപ്പെട്ട് വത്തിക്കാൻ

ഉക്രൈനിലും മറ്റ് യുദ്ധ മേഖലകളിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള അടിയന്തിര നടപടിയെടുക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ യൂറോപ്യൻ ആലോചനാ സമിതിയോടാവശ്യപ്പെട്ടു. ഉക്രെയിനിൽ നിലവിലുള്ള സാഹചര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് യൂറോപ്പിലെ ഐസ്ലൻഡിൽ വച്ചു നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

74 വർഷത്തെ യൂറോപ്യൻ ചരിത്രത്തിലെ നാലാമത്തെ ഉന്നതതല യോഗമായിരുന്നു ഇത്. യൂറോപ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ സംരക്ഷണം, ജനാധിപത്യം, നിയമവാഴ്ച എന്നിവയെക്കുറിച്ച് വ്യക്തത നൽകുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്. 46 രാജ്യങ്ങൾക്ക് അംഗത്വം ഉള്ള ഈ സംഘടനയിൽ പരിശുദ്ധസിംഹാസനത്തിന് വലിയ ഉത്തരവാദിത്വം ഉണ്ട്.

സമാധാനത്തിനായുള്ള ക്രിയാത്മക ശ്രമങ്ങൾ എവിടെയാണ് എന്ന് നാം നമ്മോടുതന്നെ ചോദിക്കണം എന്ന് യൂറോപ്യൻ നേതാക്കളോടായി കർദ്ദിനാൾ പിയട്രോ പരോളിൻ തന്റെ പ്രസംഗത്തിൽ ചോദിച്ചു. ഇത്രയും ആക്രമണ സ്വഭാവമുള്ള ഈ യുദ്ധത്തിൽ നാം നിഷ്ക്രിയരായി തുടർന്നാൽ പോരാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group