ക്രൈസ്തവ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടൻ രക്തസാക്ഷികളെ അനുസ്മരിച്ച് വിശ്വാസി സമൂഹം. ചടങ്ങില്‍ ദശലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
വിശുദ്ധ ചാൾസ് ലുവാംഗയുടെയും, മറ്റു 21 രക്തസാക്ഷികളുടെയും ഓർമ്മദിനത്തിൽ ഉഗാണ്ടയിലെ, നമുഗോൻഗോയിലെ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന വിശുദ്ധ ബലിയിലും, അനുസ്മരണ ചടങ്ങുകളിലും ഏകദേശം നാൽപ്പതു ലക്ഷം വിശ്വാസികൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
അനുസ്മരണ ആഘോഷങ്ങൾക്ക് മുന്നോടിയായി, മെയ് പതിനഞ്ചാം തീയതി എഴുന്നൂറോളം തീർത്ഥാടകരുടെ ഒരു സംഘം ഗുലുവിന്റെ പുതിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺ. റാഫേൽ പി മോനി വോക്കോരച്ചിന്റെ നേതൃത്വത്തിൽ 500 കിലോമീറ്ററുകൾ കാല്‍ നടയായി നടന്നു നമുഗോൻഗോയിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയിരുന്നു. തുടർന്ന് നടന്ന വിശുദ്ധ ബലിക്ക് മോൺസിഞ്ഞോർ റാഫേൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇരുപതോളം മെത്രാന്മാരും, നൂറുകണക്കിന് വൈദികരും സഹകാർമ്മികരായിരുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m