പ്രമുഖ ആംഗ്ലിക്കന്‍ ബിഷപ്പ് കത്തോലിക്ക സഭയിലേക്ക്.

ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖ മെത്രാനായിരുന്ന ലോര്‍ഡ്‌ മൈക്കേല്‍ നസീര്‍ അലി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഫാ. റൊണാള്‍ഡ്‌ ക്നോക്സ് അടക്കമുള്ള പ്രമുഖരുടെ നിരയില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്ന ആംഗ്ലിക്കന്‍ സഭയിലെ ഉന്നത വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം,പാക്കിസ്ഥാനിലേയും, ബ്രിട്ടനിലേയും ഇരട്ട പൗരത്വമുള്ള വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ നസീര്‍ അലി. മുസ്ലീം – ആംഗ്ലിക്കന്‍ – കത്തോലിക്ക പശ്ചാത്തലമുള്ള വ്യക്തിയാണ്.
നസീര്‍ അലി 1949-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ജനിച്ചത്. 15 വര്‍ഷക്കാലം അദ്ദേഹം ഇംഗ്ളണ്ടിലെ റോച്ചസ്റ്റര്‍ ആംഗ്ലിക്കന്‍ രൂപതയുടെ മെത്രാനായിരുന്നു.

ക്രിസ്തീയ വിശ്വാസത്തിന്റേയും, സംസ്കാരത്തിന്റേയും, മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിനായി ബിഷപ്പ് മൈക്കേല്‍ നസീര്‍-അലി നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group