യുവാക്കൾക്കുവേണ്ടി ഓൺലൈൻ ഇന്റർറിലീജിയസ് ഫോറം സംഘടിപ്പിച്ച് സഭാനേതൃത്വം.

സിംഗപ്പൂർ : ചർച്ച് ഓഫ് സിംഗപ്പൂരിന്റെ നേതൃത്വത്തിൽ യുവാക്കൾക്കുവേണ്ടി ഇന്റർറിലീജിയസ് ഫോറം സംഘടിപ്പിച്ച് സഭാനേതൃത്വം.
വീ കിം വീ സെന്റർ ഓഫ് സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി (എസ്എംയു ഡബ്ല്യുകെഡബ്ല്യുസി), എസ്. രാജരത്നം സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് (ആർ‌എസ്‌ഐഎസ്) എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിക്ക് സാംസ്കാരിക, കമ്മ്യൂണിറ്റി, യുവജന മന്ത്രാലയം (എംസിസിവൈ) പിന്തുണ നൽകി.
ക്രൈസ്തവ വിശ്വാസo ആരംഭം കുറിച്ചിട്ട് 200 വർഷം തികയുന്ന സിംഗപ്പൂർ സഭയുടെ ആഘോഷങ്ങളുടെ ഭാഗമായാണ് വിവിധ മതസ്ഥരായ ചെറുപ്പക്കാരുമായി ക്രിയാത്മകമായ ചർച്ചയ്ക്ക് വേദിയൊരുക്കിയത്.
600പരം ചെറുപ്പക്കാരാണ് ഓൺലൈനായി നടന്ന പരിപാടിയിൽ പങ്കെടുത്തത്.
നാലുമണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽഹിന്ദു, ജൂത, ബുദ്ധ, താവോയിസ്റ്റ്, ക്രിസ്ത്യൻ (കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ്), മുസ്ലിം, സിഖ്, ബഹായി മതവിഭാഗങ്ങളിൽപെട്ട ചെറുപ്പക്കാർ പങ്കെടുത്തു .
ഇൻററിലീജിയസ് റിലേഷൻസ്, ഫാദർ ഡെറിക് യാപ്പ് ഒ.എഫ്.എം, പ്രൊഫ., ജസ്റ്റിൻ സെ ജോൺ-പോൾ ടാൻ (ഒ.എഫ്.എം, വികാരി ജനറൽ ) തുടങ്ങിയവരും പങ്കെടുത്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group