നാല് മാസമായി ഹയര്‍ സെക്കൻഡറിയിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളമില്ല; പതിനായിരത്തോളം അധ്യാപകര്‍ ദുരിതത്തിൽ

ഹയര്‍സെക്കൻഡറി വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് അധ്യയന വര്‍ഷം തുടങ്ങി നാല് മാസമായിട്ടും ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി.

ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരത്തിലധികം അധ്യാപകര്‍ക്കാണ് ഇതുവരെ ശമ്പളം ലഭിക്കാത്തത്. ഓണ്‍ലൈൻ സേവന സംവിധാനമായ സ്പാര്‍ക്കില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ ഉണ്ടായ കാലതാമസമാണ് ശമ്പള വിതരണം മുടങ്ങാൻ കാരണമെന്നാണ് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിശദീകരണം.

സീനിയര്‍ ഗസ്റ്റ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂണ്‍ മാസം മുതലുള്ള ശമ്പളവും, ജൂനിയര്‍ ഗസ്റ്റ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂലൈ മാസം മുതലുള്ള ശമ്പളവുമാണ് ഇനിയും ലഭിക്കാനുള്ളത്. ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ അധ്യാപകര്‍ക്ക് ക്ലാസുകള്‍ ഉണ്ടാവും. യാത്രാചെലവിനുപോലും ഇപ്പോള്‍ മറ്റ് ജോലികള്‍ ചെയ്ത് പണം കണ്ടെത്തേണ്ട അവസ്ഥയാണെന്നും അധ്യാപകര്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group