2022 സായിദ് അവാർഡിനായുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു…

മാനുഷിക പുരോഗതിയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനായി ഹ്യൂമൻ ഫ്രറ്റേണിറ്റി ഉന്നത സമിതി ഏർപ്പെടുത്തിയ 2022 ലെ സായിദ് അവാർഡിനായുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു .
യുണൈറ്റഡ് അറബ് എമിറേറ്റിലെ അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമുമായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ കൂടിക്കാഴ്ച്ചയുടെ സ്മരണക്കണ് 2019 മുതൽ സായിദ് അവാർഡ് ആരംഭിച്ചത്.മനുഷ്യപുരോഗതിക്ക് അഗാധമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമാധാനപരമായ സഹവർത്തിത്വത്തിന് അന്താരാഷ്ട്രതലത്തിൽ പ്രയത്നിക്കുന്ന വർക്കുമാണ് സായിദ് അവാർഡ് നൽകുക .
ജൂലൈ 1 മുതൽ യോഗ്യതയുള്ളവർ അവാർഡിനായുള്ള ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. ഫ്രാൻസിസ് മാർപാപ്പയും അഹമ്മദ് അൽ തയ്ബുമായുള്ള കണ്ടുമുട്ടലിന്റെ വാർഷികം ആഘോഷിക്കുന്ന 2022 ഫെബ്രുവരി 4നായിരിക്കും സായിദ് അവാർഡ് വിജയികളെ പ്രഖ്യാപിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group