95-ാം ജന്മദിനo ആഘോഷിക്കാനൊരുങ്ങുന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായെ സന്ദർശിച്ച് ഫ്രാൻസിസ് പാപ്പാ

95 -ാം ജന്മദിനo ആഘോഷിക്കാൻ ഒരുങ്ങുന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഏപ്രിൽ 13 -ന് വത്തിക്കാൻ സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിയായ മാറ്റെർ എക്ലേസിയാ മൊണാസ്റ്ററിയിൽ വൈകുന്നേരം ആറു മണിക്ക് ശേഷമാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തിയത്.ഏപ്രിൽ 16 -നാണ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ 95 -ാം ജന്മദിനം.

ഹ്രസ്വവും സ്നേഹപൂർണ്ണവുമായ സംഭാഷണത്തിനു ശേഷം ഇരുവരും ഒരുമിച്ച് പ്രാർത്ഥിച്ചു. അതിനു ശേഷം ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർത്തയിലേക്കു മടങ്ങിയെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group