മനുഷ്യന്റെ ആർത്തി എല്ലാ ബന്ധങ്ങളേയും ശിഥിലമാക്കുന്നു: ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത..

മനുഷ്യന്റെ ആർത്തി എല്ലാ ബന്ധങ്ങളേയും ശിഥിലമാക്കുന്നുവെന്നും, കുടുംബ ബന്ധങ്ങൾ പോലും തകരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ഓർമിപ്പിച്ച് മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ തിയഡോഷ്യസ്.
നൂറ്റിഇരുപത്തിയേഴാമത് മാരാമൺ കൺവെൻഷന്റെ സമാപനത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ആർത്തി പ്രകൃതിയുടെ പോലും താളം തെറ്റിച്ചുവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

എട്ടു ദിവസം നീണ്ട ദൈവവചന കൺവൻഷന്റെ സമാപന സമ്മേളനത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത കൺവെൻഷനിൽ നിയന്ത്രണങ്ങൾ ഇല്ലാതെ പങ്കെടുക്കാമെന്ന പ്രതീക്ഷയോടെയാണ് വിശ്വാസികൾ പിരിഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group