ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ അണിനിരന്നത് നൂറുകണക്കിന് വിശ്വാസികള്‍

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തപ്പെട്ട ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് നൂറുകണക്കിന് വിശ്വാസികള്‍. മെത്രാന്മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി പദവി വഹിക്കുന്ന കര്‍ദ്ദിനാള്‍ മാരിയോ ഗ്രെച്ചാണ് പ്രദക്ഷിണത്തിന് നേതൃത്വം നല്‍കിയത്.

മെയ് മാസം മരിയന്‍ മാസമായി ആഗോള സഭ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ജപമാല മെഴുകുതിരി പ്രദക്ഷിണം നടത്തപ്പെട്ടത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ഉള്ളിലുളള ‘സഭയുടെ മാതാവ്’ എന്നര്‍ത്ഥം വരുന്ന മാറ്റര്‍ എക്ലേസിയ എന്ന് വിളിക്കപ്പെടുന്ന മരിയന്‍ ചിത്രത്തിന്‍റെ ഒരു പതിപ്പു വഹിച്ചുകൊണ്ടാണ് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് എന്നതും ശ്രദ്ധേയം. സമാധാനത്തിനു വേണ്ടിയുള്ള പ്രത്യേക നിയോഗം ഉള്‍പ്പെടെ വിവിധ നിയോഗങ്ങള്‍ ഓരോ ജപമാല രഹസ്യത്തോടൊപ്പവും സമര്‍പ്പിക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group