സ്‌കൂളുകളിലെ രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് തീവ്രഹിന്ദുത്വ സംഘടന

ആസാമിൽ ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്‌തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനം. സ്കൂളുകളിൽ ജോലി ചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലി ചെയ്യരുതെന്നും സ്‌കൂളുകളിൽ ക്രൈസ്‌തവ പ്രാർത്ഥനകൾ പാടില്ലെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. കുടുംബസുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യരഞ്ജൻ ബറുവ ഗുഹാവത്തിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

15 ദിവസത്തിനകം ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ തങ്ങൾ ‘വേണ്ടതു’ ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

ആസാമിന്റെ വികസനത്തിലും വിദ്യാഭ്യാസ മുന്നേറ്റത്തിലും ക്രൈസ്‌തവരുടെ സേവനം നിസ്തുലമാണ്. പതിറ്റാണ്ടുകളായി മിഷണറിമാർ ഇവിടെ സേവനം ചെയ്യുന്നുണ്ട്.കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിഅന്‍പതിലധികം സ്‌കൂളുകൾ ആസാമിലുണ്ട്. ഇവിടെ ഇത്തരം ഒരു വെല്ലുവിളി ഉണ്ടായതിൽ ആശങ്കയിലാണ് ക്രൈസ്തവ സമൂഹo.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group