ജനജാഗരം പരിപാടികൾക്ക് ഇന്ന് തുടക്കം

കെആർഎൽസിസിയുടെ ആഭിമുഖ്യത്തിൽ ലത്തീൻ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജനജാഗരം ബോധന പരിപാടികൾക്ക് ഇന്ന് തുടക്കo.

വയനാട് കൽപ്പറ്റയിൽ കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ പരിപാടി ഉദ്ഘാടനം ചെയ്യും.

ഡിസംബർ 17 വരെ കേരളത്തിലെ എല്ലാ രൂപതകളിലും ജനജാഗരങ്ങൾ സംഘടിപ്പിക്കും.

ഡിസംബർ മൂന്നിനാണ് ലത്തീൻ കത്തോലിക്കാ ദിനാചരണം. അന്ന് സംസ്ഥാനതല പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഇൻഫന്റ് ജീസസ് ഓഡിറ്റോറിയത്തിൽ നടത്തും. 2023ലെ കെആർഎൽസിസി അവാർഡുകൾ ഈ സമ്മേളനത്തിൽ വിതരണം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group