ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ ദൈവസ്നേഹം പ്രാവർത്തികമാക്കിയ അജപാലകൻ : മാർ മാത്യു മൂലക്കാട്ട്

ഈശോയുടെ കരുണാർദ്ര സ്നേഹം പ്രാവർത്തികമാക്കി വിശുദ്ധിയുടെ പരിമളം പരത്തിയ അജപാലകനായിരുന്നു ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചനെന്നു കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.

ദൈവകരുണ അനുഭവിച്ച് കാരുണ്യ മനോഭാവത്തോടെ ശുശ്രൂഷ ചെയ്തതിനാലാണ് ഒരു നൂറ്റാണ്ടു മുൻപുതന്നെ ഭിന്നശേഷിയുള്ളവർക്ക് സവിശേഷ പരിഗണന നൽകി സ്ഥാപനങ്ങളും ഇതര സൗകര്യങ്ങളുമൊരുക്കുവാൻ അദ്ദേഹത്തിനു സാധിച്ചതെന്നും പിതാവു കൂട്ടിച്ചേർത്തു. കോട്ടയം അതിരൂപതാ വൈദികനും ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം കോട്ടയം ക്രിസ്‌തുരാജ ക്നാനായ കത്തോലിക്കാ മെത്രോപ്പോലീത്തൻ കത്തീഡ്രലിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമകരണ നടപടികൾക്കുള്ള രേഖകൾ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അതിരൂപതാദ്ധ്യാക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയോടെയാണു കർമ്മങ്ങൾക്കു തുടക്കമായത്. അതിരൂപതയിലെ സഹായമെത്രാന്മാരും സമർപ്പിത പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, സമുദായസംഘടനാ ഇടവക പ്രതിനിധികളും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group