പനിക്കിടക്കയില്‍ കേരളം; ഇന്നലെ 13,521 പേര്‍ക്ക് പനി ബാധിച്ചു

കൊച്ചി : സംസ്ഥാനത്ത് ദിനം പ്രതി പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.

ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌1 എൻ1 എന്നിവയാണ് അതിവേഗം പടരുന്നത്. വെള്ളിയാഴ്ച 13,521 പേര്‍ക്കാണ് സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചത്. വ്യാഴാഴ്ച ഇത് 13,409 ആയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഈ മാസത്തെ മൊത്തം കണക്ക് 2,24,410 ആയി. 53 ഡെങ്കിപ്പനി കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വെള്ളിയാഴ്ച അത് 125 ലേക്ക് ഉയര്‍ന്നു. കൊല്ലം ജില്ലയില്‍ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി എട്ടുപേര്‍ക്കും മലേറിയ രണ്ടുപേര്‍ക്കും സ്ഥിരീകരിച്ചു.

പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമയം, പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവര്‍ത്തനങ്ങളും നടക്കും. നാളെ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാൻ ആണ് നിര്‍ദേശം. ഇത് ഒരു ജനകീയ പ്രതിരോധ പ്രവര്‍ത്തനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താൻ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group