സേവന സന്നദ്ധതയുടെ ഉദാത്ത മാതൃകയായി തിരുമേനി സ്നേഹ ഭവനിലെ കന്യാസ്ത്രീ അമ്മമാർ…

ക്രൈസ്തവ സന്യാസം അവഹേളനങ്ങൾക്കും വിമർശനങ്ങൾക്കും പാത്രമാകുമ്പോൾ ക്രിസ്തു സ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത മാതൃകയാവുകയാണ് തിരുമേനി ചട്ടി വയർ സ്നേഹ ഭവനിലെ അമ്മമാർ.

എല്ലാവരും ഉപേക്ഷിക്കപ്പെട്ട് തെരുവോരങ്ങളിൽ അലയുന്നവർക്കും, വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയവർക്കും കൈത്താങ്ങ് ആവുകയും ആണ് ഈ അമ്മമാർ ഇവിടെ.

21 വർഷത്തിൽ അധികമായി സ്നേഹഭവനിലെ ഈ അമ്മമാർ കിടപ്പ് രോഗികളെയും സ്വബോധം നഷ്ടപ്പെട്ടവരെയും പരിചരിക്കാൻ തുടങ്ങിട്ട്.

 

ക്രൈസ്തവ സന്യാസം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും, സന്യാസിനികൾ സഭയുടെ അടിമകൾ ആണെന്നും, നാഴികയ്ക്ക് നാല്പതുവട്ടം പുലമ്പുന്ന ബുദ്ധിജീവികൾ ഇടയ്ക്കെങ്കിലും ഇവിടെ ഒന്നു സന്ദർശിച്ചാൽ മനസ്സിലാകും എന്തിനു വേണ്ടിയാണ് സന്യസ്തർ ജീവിക്കുന്നത് എന്ന്. ക്രിസ്തുവിന്റെ മണവാട്ടിയായി ജീവിച്ചു കൊണ്ട് തങ്ങളുടെ പ്രിയപ്പെട്ടവൻ കാണിച്ചു തന്ന യഥാർത്ഥ സ്നേഹത്തിന്റെ മാതൃക പിന്തുടരുകയാണ് ഓരോ സന്യാസിനികളും.

കേരള സമൂഹം ഇന്ന് കാണുന്ന നിലയിൽ എത്തിക്കുവാൻ ഇതുപോലെ നിരവധി ക്രൈസ്തവ സന്യസിനികളുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപികയായും, വൈദ്യനായും, ഒറ്റപ്പെട്ടവരുടെയും അനാഥത്വം അനുഭവിക്കുന്നവരുടെയും ശബ്ദമായും,ചില ജീവിതങ്ങൾ ഉള്ളതുകൊണ്ടാണ് പ്രബുദ്ധ കേരളം എന്ന് നാം അവകാശപ്പെടുന്നഒ രു സമൂഹം നമുക്ക് ഉണ്ടായത് എന്ന് വിസ്മരിക്കാതിരുന്നാൽ നല്ലത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group