കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോക സമാധാനത്തിനായി കുരിശുമല തീർത്ഥാടനം നടത്തി

ലോക സമാധാനത്തിനായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തി.

ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച തീർത്ഥാടനം, പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശവും, ആശീർവാദവും നൽകി.

കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ 32 രൂപതയിൽ നിന്നുള്ള യുവജനങ്ങൾ തീർത്ഥാടനത്തിൽ പങ്കാളികളായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group