തപസ്സുകാലം നിശബ്ദതയിലേക്ക് ക്ഷണിക്കുന്നു : മാർപാപ്പാ

തപസ്സുകാലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചു ഫ്രാൻസിസ് മാർപാപ്പ.

മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ട യേശുവിനെയാണ് ഇന്നത്തെ സുവിശേഷം (മർക്കോസ് 1:12-15) നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. നമ്മളും തപസ്സുകാലത്ത് “മരുഭൂമിയിൽ പ്രവേശിക്കാൻ” ക്ഷണിക്കപ്പെടുകയാണ്, അതായത് നിശബ്ദതയിലേക്കും നമ്മുടെ ആന്തരിക ലോകത്തിലേക്കും ഹൃദയത്തെ ശ്രവിച്ച്, സത്യവുമായി ബന്ധപ്പെടാൻ ക്ഷണിക്കുകയാണെന്ന് തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പ കുറിച്ചു.

ലത്തീ൯ ആരാധന ക്രമത്തിലെ സുവിശേഷത്തെ അടിസ്ഥാനമാക്കി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്ന ഭാഷകളില്‍ #GospelofTheDay എന്ന ഹാഷ്ടാഗോടു കൂടിയാണ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്.

മരുഭൂമിയിലെ യേശുവിന്റെ പ്രലോഭനവും, തപസ്സ് കാലവും തമ്മിലുള്ള സമാനതകളെ പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നിപ്പറയുന്നു. തപസ്സ് കാലഘട്ടത്തിൽ സ്വയം പരിചിന്തനം ചെയ്യാനും, ആത്മീയ വളർച്ചയിലും ആന്തരിക നിശബ്ദതയ്ക്ക് പ്രാധാന്യം നൽകാനും പാപ്പാ ഈ സന്ദേശത്തിലൂടെ അടിവരയിടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m