മണിപ്പൂർ കലാപം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാർ ജോസഫ് പെരുന്തോട്ടം

മണിപ്പൂർ കലാപം തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കഴിഞ്ഞ രണ്ടു മാസക്കാലമായി മണിപ്പുരിൽ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന സംഭവത്തിൽ പ്രതിഷേധിച്ചും മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഡിഎഫിന്റെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ജില്ലയിലെ എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികളും ചങ്ങനാശേരി മുനിസിപ്പൽ ജംഗ്ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.

മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ സാധിക്കാത്ത ഭരണാധികാരികൾക്ക് എങ്ങനെ രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാനാകുമെന്ന് അറിയില്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group