മാർ ജോർജ് ആലഞ്ചേരിയെ ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ സന്ദർശിച്ചു.

ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​മി​​​ച്ച ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ​​​ത്തി മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പ്‌ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ സ​​​ന്ദ​​​ര്‍​ശി​​​ച്ചു.

ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ര്‍​ണാ​​​ണ്ട​​​സ്, ഡോ. ​​​ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, സെ​​​ക്ര​​​ട്ട​​​റി സി.​​വി. ഫ്രാ​​​ന്‍​സി​​​സ് എ​​​ന്നി​​​വ​​​രും ചെ​​​യ​​​ര്‍​മാ​​​ര്‍ ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി​​​യോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

സ​​​ഭ​​​യു​​​ടെ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ്പ്‌ മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ക​​​ണ്‍​വീ​​​ന​​​ര്‍ ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, മെ​​​മ്പ​​​ര്‍ ബി​​​ഷ​​​പ്പ്‌ മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, പ​​​റോ​​​ക്ക്‌ ഗ​​​വേ​​​ഷ​​​ണ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ്പ്‌ മാ​​​ര്‍ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ നി​​​വേ​​​ദ​​​നം മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പ്‌ മാ​​​ര്‍ താ​​​ഴ​​​ത്ത് ജ​​​സ്റ്റീ​​​സ് ജെ.​​ബി. കോ​​​ശി​​​ക്കു സ​​​മ​​​ര്‍​പ്പി​​​ച്ചു. തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പ​​​റോ​​​ക്ക് ഗ​​​വേ​​​ഷ​​​ണ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​ന്‍റെ ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​ട്ടും ക​​​മ്മീ​​​ഷ​​​ന് സ​​​മ​​​ര്‍​പ്പി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ദി​​​വ്യ​​​കാ​​​രു​​​ണ്യ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​സ്റ്റ​​ർ ​ഗ്രേ​​​സ് പെ​​​രു​​​മ്പ​​​നാ​​​നി, ഡോ. ​​​മേ​​​രി റെ​​​ജി​​​ന, പ്ര​​​ഫ. കെ.​​പി. മാ​​​ണി, ഫാ. ​​​ജ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ല്‍, ഫാ. ​​​സൈ​​​ജോ തൈ​​​ക്കാ​​​ട്ടി​​​ല്‍, ഫാ. ​​​സാ​​​ജ​​​ന്‍ മാ​​​റോ​​​ക്കി, ബി​​​ബി​​​ന്‍ അ​​​ല​​​ക്സ് എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം സ​​​ഭാ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ വൈ​​​ദി​​​ക​​​രും സി​​​സ്റ്റേ​​​ഴ്സും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group