കാർഷിക മേഖലയിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം പകർന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

ചക്കിട്ടപ്പാറ: മലയോര കുടിയേറ്റ മേഖലകളിൽ കർഷകർ നേരിടുന്ന അതിരൂക്ഷമായ വന്യമൃഗശല്യത്തിനു അറുതി വരുത്താൻ ശാശ്വത നടപടി ഉണ്ടാകണമെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കാർഷിക വിളകളുടെ നാശത്തിന് പിന്നാലെ മനുഷ്യജീവനും ഭീഷണിയിൽ ആണെന്നും, കർഷക രോദനം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ കർഷകരെ കാണാനെത്തിയതായിരുന്നു മാർ ഇഞ്ചനാനിയിൽ. വന്യമൃഗശല്യം അനുഭവിക്കുന്ന ഭിന്നശേഷിക്കാരനായ പെരുവണ്ണാമുഴി മഠത്തിനകത്ത് ജോൺസന്റെ വീട്ടിൽ എത്തിയ അദ്ദേഹം കർഷക പ്രതിനിധികളുടെ പരാതികളും കേട്ടു ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട്, ചെമ്പനോട. മുതുകാട്, പെരുവണ്ണാമുഴി, മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം കാരണം കർഷകർ വലിയതോതിലുള്ള ബുദ്ധിമുട്ട് നേരിടുകയാണെന്ന് പെരുവണ്ണാമുഴി ഫാത്തിമ മാതാ ഇടവക വികാരി ഫാദർ മാത്യു തകടിയേൽ പറഞ്ഞു. കാർഷിക നാശം ആയിരുന്നു കർഷകർ നേരിട്ടതെങ്കിൽ ഇപ്പോൾ ജീവ ഭയത്തോടെയാണ് ഇവിടെ ഉള്ളവർ കഴിയുന്നത്. വന്യമൃഗശല്യം മൂലം സ്ഥലം വില്പന പോലും നടക്കാത്ത സാഹചര്യമാണുള്ളത്. കൃഷിനാശത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരം തുച്ഛംമെന്ന് കർഷകർ പറഞ്ഞു. സൗരോർജ്ജ വേലിയും കിടങ്ങും പരീക്ഷിച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കണ്ണൂർ കേളകത്ത് നിർമ്മിച്ചത് പോലെ ആന മതിൽ ഇവിടെയും സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം ഇത് സംബന്ധിച്ച് മന്ത്രി എ. കെ ശശീന്ദ്രനു കത്തയച്ചതായി കർഷകർ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group