വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്ന് ഇന്ത്യൻ ക്രൈസ്തവരുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചു

ഇന്ത്യയിൽ നടക്കാൻ പോകുന്ന
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി ഏപ്രിൽ 1 നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രൈസ്തവരുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചു.
തെരഞ്ഞെടുപ്പ് നടത്തുവാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഓൾ ഇന്ത്യ കത്തോലിക്ക യൂണിയൻ (AICU നൽകിയ നിവേദനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചത്. പശ്ചിമബംഗാൾ ആസാം ,സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനകം തന്നെ പൂർത്തിയായതിനാൽ തീയ്യതികൾ മാറ്റുവാൻ സാധിക്കുകയിലെന്ന് ഡെപ്യൂട്ടി ഇലൿഷൻ കമ്മീഷൻ ചന്ദ്ര ഭൂഷൺ കുമാർ അറിയിച്ചു.എന്നാൽ ക്രൈസ്തവരുടെ പ്രധാനപ്പെട്ട തിരുനാൾ ദിവസമായ പെസഹാ വ്യാഴം തെരഞ്ഞെടുപ്പ് നടത്തുവാൻ ഭരണകൂടം തീരുമാനിച്ചതിനാൽ AICU ദേശിയ കോർഡിനേറ്റർ AC മൈക്കിൾ ഖേദം പ്രകടിപ്പിച്ചു.എന്നിരുന്നാലും മറ്റ് വടക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയ്യതി പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി AICU ദേശിയ കോർഡിനേറ്റർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group