ശരി-അത്ത് നിയമം മുഴുവൻ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി നൈജീരിയ.

മതേതര ഭരണഘടന അവഗണിച്ച് വടക്കന്‍ മേഖലയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക മതനിയമമായ ശരി-അത്ത് നിയമം നടപ്പിലാക്കാൻ പദ്ധതിയുമായി നൈജീരിയൻ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി 1999 ലെ ഭരണഘടനയുടെ അവലോകനത്തിനായുള്ള നിവേദനം സെനറ്റ് കമ്മിറ്റിക്കു സമര്‍പ്പിച്ചു.നൈജീരിയയിലെ മതേതര ഭരണഘടന അവഗണിച്ച് വടക്കന്‍ മേഖലയിലെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക മതനിയമം നടപ്പാക്കിയിരുന്നു. എന്നാല്‍ ക്രിസ്ത്യാനികളും മുസ്ലിംകളും ഏകദേശം തുല്യ ജനസംഖ്യയുള്ള തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഇസ്ലാമിക നിയമങ്ങള്‍ ഇതുവരെ നടപ്പാക്കാനായിട്ടില്ല. ശരി-അത്ത് നിയമം നടപ്പാക്കപ്പെട്ട വടക്കന്‍ മേഖലകളില്‍ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ രൂക്ഷമായ മര്‍ദനങ്ങള്‍ക്കിരയാവുന്നുണ്ട്.ഈ മേഖലയില്‍പെട്ട കടുന, കാറ്റ്‌സിന സംസ്ഥാനങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ പള്ളികള്‍ ആക്രമിക്കുകയും സ്‌കൂള്‍ കുട്ടികളെ ബന്ദികളാക്കുകയും ചെയ്യുന്നത് പതിവാണ്, അതുകൊണ്ടുതന്നെഈ പുതിയ നീക്കത്തിൽ ആശങ്കാകുലരാണ് ഇവിടുത്തെ ക്രൈസ്തവസമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group