പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റെഡ് വെനസ്‌ഡേ’ ആചരണം നവംബർ 24ന്..

വാഷിംഗ്ടൺ ഡിസി :ലോകം മുഴുവൻ ക്രൈസ്തവസമൂഹം അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ‘റെഡ് വെനസ്‌ഡേ’ (ചുവപ്പ് ബുധൻ) ആചരണം നവംബർ 24ന് നടക്കും.രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തിൽ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നിർമിതികൾ വർണാഭമാക്കുന്നതാണ് അന്നേദിനത്തിന്റെപ്രധാന സവിശേഷത. ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തിൽ ഈ വർഷം നിരവധി ദൈവാലയങ്ങളും സ്മാരകങ്ങളും പൊതുമന്ദിരങ്ങളും അണിചേരുമെന്ന് സംഘാടകർ അറിയിച്ചു.

പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘എ.സി.എൻ’ 2015 മുതൽ ക്രമീകരിക്കുന്ന ‘റെഡ് വീക്ക്’ ക്യാംപെയിന്റെ സമാപനദിനമാണ് ‘റെഡ് വെനസ്‌ഡേ’യായി ആചരിക്കുന്നത്. ഈ വർഷം നവംബർ 17മുതൽ 24വരെയാണ് റെഡ് വീക്ക് . ക്രൈസ്തവരിലെയും ഇതര മതന്യൂനപക്ഷങ്ങളിലെയും പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹം, നിർബന്ധിത മതപരിവർത്തനം, ലൈംഗികാതിക്രമം എന്നീ കാര്യങ്ങളിലേക്കാണ് ഇത്തവണത്തെ ‘റെഡ് വീക്ക്’ കാംപെയിൻ ആചരണം പ്രധാനമായും ശ്രദ്ധയൂന്നുക. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എ.സി.എൻ തയാറാക്കി റിപ്പോർട്ട് നവംബർ 24ന് യു.കെ പാർലമെന്റിന് കൈമാറും.

നവംബർ 17ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ക്രമീകരിക്കുന്ന ശുശ്രൂഷകളോടെയാണ് ‘റെഡ് വീക്ക്’ കാംപെയിന് തുടക്കമാകുന്നത്. പിന്നാലെ മറ്റ് രാജ്യങ്ങളിലും വിശേഷാൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെടും. കാനഡയിലെ മോൺട്രിയലിലെയും ടൊറന്റോയിലെയും കത്തീഡ്രലുകൾ, പാരീസിലെ മോണ്ട്മാർട്രെ ബസിലിക്ക, സ്ലൊവാക്യയിലെ പ്രധാന കെട്ടിടങ്ങളും ചുവപ്പ് നിറം അണിണിയുന്ന നിർമിതികളിൽ ഉൾപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group