മരിച്ച വിശ്വാസികളുടെ തിരുനാൾ ദിനമായ ഇന്ന് പേപ്പൽ ദിവ്യബലി ഫ്രഞ്ച് സെമിത്തേരിയിൽ;

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭ സകല മരിച്ച വിശ്വാസികളുടെ തിരുനാൾ ദിനമായി കൊണ്ടാടുന്ന ഇന്ന് പേപ്പൽ ദിവ്യബലി ഫ്രഞ്ച് സെമിത്തേരിയിൽ നടക്കും.റോമിലെ ഫ്രഞ്ച് മിലിട്ടറി സെമിത്തേരിയിലാണ് പരിശുദ്ധ പിതാവ് ഇന്ന് ദിവ്യ ബലിയർപ്പിക്കുക.വത്തിക്കാൻ സമയം രാവിലെ 10.55ന് (5.55 AM ET/ 9.55 AM GMT/ 8.55 PM AEDT/ 3.25 PM IST) അർപ്പിക്കുന്ന ദിവ്യബലിയുടെ സമാപനത്തിൽ സെമിത്തേരിലെ ഒപ്പീസ് തിരുക്കർമങ്ങൾക്കും പാപ്പ കാർമികത്വം വഹിക്കും.രണ്ടാം ലോക മഹായുദ്ധത്തിൽ നാസികൾക്കും ഫാസിസ്റ്റുകൾക്കും എതിരായ യുദ്ധത്തിൽ വീരചരമം വരിച്ച ഫ്രഞ്ച് സൈനീകരെ അടക്കം ചെയ്യാൻ ഇറ്റാലിയൻ ഭരണകൂടം നിർമിച്ച സെമിത്തേരിയാണിത്. 1943- 1944നും ഇടയിൽ കൊല്ലപ്പെട്ട 1709 പടയാളികളുടെ മൃതദേഹം അടക്കം ചെയ്ത ഫ്രഞ്ച് മിലിട്ടറി സെമിത്തേരി റോമിലെ വിഖ്യാതമായ മൗണ്ട് മാരിയോ കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. 2017ലെ സകല മരിച്ച വിശ്വാസികളുടെ തിരുനാളിലും ഫ്രാൻസിസ് പാപ്പ ഇതേ സെമിത്തേരിയിലാണ് ദിവ്യബലി അർപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group