ആഗോള അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി :ആഗോള അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.വിദ്യാഭ്യാസത്തിനായുള്ള ഒരു ആഗോള ഉടമ്പടി പ്രോൽസാഹിപ്പിക്കാൻ ഒരുമിച്ചുകൂടിയ വിവിധ മത പ്രതിനിധികളെ സ്വാഗതം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള തന്‍റെ ആശങ്കയും മാർപാപ്പ പങ്കുവെച്ചു .എല്ലാ മാറ്റങ്ങൾക്കും ഒരു സാർവ്വത്രീക ഐക്യദാർഢ്യം സ്വാഗതം ചെയ്യുന്ന സമൂഹം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയ ആവശ്യമായതിനാൽ ഭാവി എങ്ങനെയാണ് രൂപപ്പെടുതുന്നതെന്ന് ചർച്ച ചെയ്യാനും എല്ലാ അധ്യാപകരുടെയും കഴിവുകളെ ഉപയോഗിക്കണമെന്നും മാർപാപ്പാ ഓർമ്മിച്ചു.വിദ്യാഭ്യാസവുമായി മതങ്ങൾക്കുള്ള അടുത്ത ബന്ധം ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ് കഴിഞ്ഞ കാലത്തെതുപോലെ നമ്മുടെ കാലഘട്ടത്തിലും മതപാരമ്പര്യങ്ങളുടെ വിജ്ഞാനവും മനുഷ്യത്വവും വഴി സാർവ്വത്രിക സാഹോദര്യത്തെ പ്രോൽസാഹിപ്പിക്കുന്ന ഒരു നവവിദ്യാഭ്യാസ പ്രവർത്തനത്തില്‍ ഉത്തേജനമാകാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group