ബഫർസോൺ: ആശങ്കയിൽ കഴിയുന്ന കർഷകർക്ക് വേണ്ടി കോതമംഗലം രൂപത പ്രാർത്ഥന ദിനം ഇന്ന്

കോതമംഗലം: ബഫർസോൺ പ്രശ്നത്തിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളുടെ ആശങ്ക ദൂരീകരിക്കപ്പെടുന്നതിനായി കോതമംഗലം രൂപത ഇന്ന് പ്രാർത്ഥന ദിനം ആചരിക്കുന്നു.

ബഫർസോൺ പ്രശ്നത്തിന്റെ പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി ഇന്നേ ദിവസം ദൈവത്തിനു മുമ്പിൽ പ്രാർത്ഥനകൾ നടത്തുവാനും ഇടവകകളിലും സന്യാസ ഭവനങ്ങളിലും ഒരു മണിക്കൂർ എങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തി പ്രാർത്ഥിക്കേണ്ടതാണെന്നും കോതമംഗലം രൂപതാ അധ്യക്ഷൻ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചത്തെ പരിശുദ്ധ കുർബാന മേല്പറഞ്ഞ നിയോഗങ്ങൾക്കായി അർപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിച്ച ബിഷപ്പ് തിന്മയുടെ സ്വാധീനം ശക്തിപ്പെടുമ്പോൾ ദൈവത്തിൽ ആശ്രയിച്ചും പ്രാർത്ഥനയിൽ ആഴപ്പെട്ടും മുന്നോട്ട് നീങ്ങാംമെന്നും പുൽക്കൂട്ടിൽ പിറന്ന ഉണ്ണിശോ നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group