ലോകം മുഴുവന് വേണ്ടിയുo “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വാദവും നൽകി മാർപാപ്പാ

റോമാപുരിക്കും ലോകത്തിനു മുഴുവനും “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വാദവും നൽകി ഫ്രാൻസിസ് മാർപാപ്പാ.

സമാധാനരാജന്റെ ആഗമനം ആചരിക്കുന്ന ഈ വേളയിൽ നാം പറയേണ്ടത് യുദ്ധത്തോട് “ഇല്ല” എന്നും സമാധാനത്തോട് “അതെ” എന്നുമാണെന്ന് മാർപാപ്പാ പറഞ്ഞു.

വത്തിക്കാന്റെയും ഇറ്റലിയുടെയും ദേശീയഗാനങ്ങൾ ബാൻറുസംഘം വാദനം ചെയ്തു. അതിനു ശേഷമാണ് പാപ്പാ “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം നൽകിയത്.

വിശുദ്ധ ഗ്രന്ഥത്തിൽ, സമാധാനത്തിൻറെ രാജകുമാരനെ “ഈ ലോകത്തിൻറെ രാജകുമാരൻ” എതിർക്കുന്നു (യോഹന്നാൻ 12.31), മരണം വിതച്ചുകൊണ്ട്, അവൻ, “ജീവനെ സ്നേഹിക്കുന്ന” (ജ്ഞാനം 11.26) കർത്താവിനെതിരെ പ്രവർത്തിക്കുന്നു. അവൻ പ്രവർത്തനനിരതനാകുന്നതാണ്, രക്ഷകൻറെ ജനനാന്തരം ബത്ലഹേമിൽ ശിശുക്കൾ വധിക്കപ്പെടുന്ന ദുരന്തം അരങ്ങേറുമ്പോൾ, നാം കാണുന്നത്. ലോകത്തിൽ നിരപരാധികളുടെ എത്രയെത്ര കൂട്ടക്കുരുതികൾ നടക്കുന്നു: അമ്മയുടെ ഗർഭപാത്രത്തിൽ, പ്രത്യാശ തേടിയുള്ള പ്രത്യാശാരഹിതരുടെ വഴികളിൽ, യുദ്ധത്താൽ ബാല്യകാലം തകർന്ന നിരവധി കുട്ടികളുടെ ജീവിതത്തിൽ, അവരാണ് ഇന്നത്തെ ഉണ്ണിയേശുമാർ.

യുദ്ധത്തോട് “അരുതു” എന്ന് പറയുക. ആകയാൽ സമാധാന രാജനോട് “അതെ” എന്ന് പറയുക എന്നതിനർത്ഥം യുദ്ധത്തോട്, എല്ലാ യുദ്ധങ്ങളോടും, യുദ്ധത്തിൻറെ യുക്തിയോടു തന്നെ “ഇല്ല” എന്നു പറയുകയാണ്. യുദ്ധം ലക്ഷ്യമില്ലാത്ത യാത്ര, വിജയികളില്ലാത്ത തോൽവി, അക്ഷന്തവ്യഭ്രാന്ത് ആണ്. എന്നാൽ യുദ്ധത്തോട് “ഇല്ല” എന്ന് പറയാൻ ആയുധങ്ങളോട് “ഇല്ല” എന്ന് പറയണം. കാരണം, ചഞ്ചലവും മുറിവേറ്റതുമായ ഹൃദയമുള്ള മനുഷ്യൻ സ്വന്തം കരങ്ങളിൽ മരണത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തിയാൽ, ഇപ്പോഴല്ലെങ്കിൽ പിന്നീട് അവൻ അവ ഉപയോഗിക്കും. ആയുധങ്ങളുടെ ഉൽപ്പാദനവും വിൽപ്പനയും വ്യാപാരവും വർദ്ധിച്ചാൽ എങ്ങനെ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകും? പാപ്പാ ചോദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group