വിശ്വാസിയുടെ പരമാനന്ദം ദൈവവിളിക്ക് പ്രത്യുത്തരം നൽകൽ: ഫ്രാൻസിസ് പാപ്പാ

ഒരു വിശ്വാസി പരമാനന്ദം കണ്ടെത്തുന്നത് സ്വന്തം ജീവിതമാകുന്ന സേവനം കൊണ്ട് ദൈവവിളിക്ക് പ്രത്യുത്തരം നൽകുമ്പോളാണെന്ന് പരിശുദ്ധ പിതാവ് ഞായറാഴ്ച വിശ്വാസികളെ അനുസ്മരിപ്പിച്ചു. ദൈവം നമുക്കായുള്ള സ്നേഹത്തിന്റെ പദ്ധതി വെളിപ്പെടുത്തുമ്പോൾ ഈ പദ്ധതിയോട് ചേർന്ന് നിൽക്കാൻ അനവധി മാർഗ്ഗങ്ങളുണ്ടെന്നും അതിൽ മർമപ്രധാനമായത് അവിടുത്തെ വിളിക്ക് സ്വയം സമർപ്പിക്കുക എന്നതാണെന്നും പരിശുദ്ധ പിതാവ് എയ്ഞ്ചലസിനിടെ അറിയിക്കുന്നു.     ദൈവത്തിന്റെ ഓരോ വിളിയും അവിടുത്തെ സ്നേഹത്തിന്റെ വെളിപ്പെടുത്തലാണെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിക്കുന്നു. ദൈവിക ജീവനിലേക്കും വിശ്വാസത്തിലേക്കും മറ്റു ദൈവാവസ്ഥകളിലേക്കുമാണ് അവിടുന്ന് നമ്മെ വിളിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു. പരിശുദ്ധ പിതാവിന്റെ കാഴ്ചപ്പാടിൽ ദൈവം ജീവനിലേക്ക് വിളിക്കുമ്പോൾ ഓരോരുത്തർക്കും ദൈവിക വ്യക്തിത്വം സ്വീകരിക്കുവാനുള്ള വ്യക്തിപരമായ ക്ഷണമാണ് ലഭിക്കുന്നത്. ദൈവ വിശ്വാസത്തിലേക്കുള്ള വിളി അവിടുത്തെ മക്കൾ എന്ന നിലയിൽ ദൈവത്തിൽ ഏകകുടുംബം രൂപീകരിക്കുന്നതിനുള്ള ആഹ്വാനമാണ്. സമർപ്പിതരോ അല്മായരോ ആയി ദൈവത്തിനു വേല ചെയ്യാനുള്ള വിളിയാണ് മൂന്നാമതായി ദൈവം നടത്തുന്നത്.     ദൈവവിളി സ്നേഹമാണെന്നും ആ സ്നേഹത്തിനുള്ള പ്രത്യുത്തരം നൽകപ്പെടേണ്ടതും സ്നേഹത്തിന്റെ രൂപത്തിൽ ആണെന്നും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിക്കുന്നു. ഒപ്പം ഇക്കൊല്ലത്തെ ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം ജനുവരി 18 ഓടുകൂടി ആരംഭിക്കുമെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group