മലയാറ്റൂർ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനവും പുതുഞായർ തിരുനാളും
കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അതിരൂപത സിഞ്ചല്ലൂസ്‌
ഫാ.ജോയ് അയിനിയാടൻ,കുരിശുമുടി റെക്ടർ ഇൻചാർജ് വര്ഗീസ് മണവാളൻ എന്നിവർ അറിയിച്ചു.
താഴത്തെ പള്ളിയിൽ മാർച്ച് 26 മുതൽ വിശുദ്ധ കുരിശിന്റെയും മാർത്തോമാ സ്ലീഹായുടെയും തിരുശേഷിപ്പുകൾ പ്രേത്യേഗ പേടകങ്ങളിൽ സ്ഥാപിച്ചു വണക്കത്തിനായി പ്രതിഷ്ഠിക്കും.
പുതുഞായർ തിരുന്നാളിനും എട്ടാമിടത്തിനും വെള്ളി ശനി ദിവസങ്ങളിൽ രണ്ടു പ്രദക്ഷിണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ശനിയാഴ്ച മാത്രമായിരിക്കും അത് നടത്തുകയെന്ന് കുരിശുമുടി രാജ്യാന്തര തീർത്ഥാടനകേന്ദ്രം ആത്മീയ പിതാവ് ഫാ.ആൽബിൻ പാറേക്കാട്ടിൽ ,അതിരൂപതാ വക്താവ് ഫാ.മാത്യു കിലുക്കൻ എന്നിവർ അറിയിച്ചു .

നിയന്ത്രണങ്ങൾ ഇങ്ങനെ;
രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ മാത്രമേ കുരിശുമുടി കയറ്റം ഇപ്രാവശ്യം അനുവദിക്കുകയുള്ളു.ഭക്തജനങ്ങൾ പ്രവേശന കവാടത്തിങ്കൽ നിന്ന് വൺവേ സംവിധാനത്തിലൂടെ കടന്നു ചെന്ന് മാർത്തോമ്മാശ്ലീഹായുടെ തിരുസ്വരൂപത്തിനു മുന്നിൽ പ്രാർത്ഥിച്ച ശേഷം എത്തുന്നത് രജിസ്‌ട്രേഷൻ കൗണ്ടറിലായിരിക്കും.
ഇവിടെ രജിസ്‌ട്രേഷൻ നടത്തി വേണം മലകയറ്റം ആരംഭിക്കാൻ …
കുടിവെള്ളം അവരവർ തന്നെ കരുതണമെന്നു പ്രത്യേകം നിഷ്കർഷിക്കുന്നു
രൂപങ്ങളോ കുരിശുകളോ വിശുദ്ധ വസ്തുക്കളോ തൊട്ടു മുത്തുന്നതിനും
അത്ഭുത നീരുറവയിൽ നിന്ന് വെള്ളം കോരുന്നതിനും അനുവാദമില്ല.
നേർച്ചകളായി ഒന്നും തന്നെ മലമുകളിൽ ലഭ്യമല്ല .
മലമുകളിൽ എല്ലാദിവസവും രാവിലെ 6 ,7 .30 ,9 .30 എന്നീ സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും .ഗ്രൂപ്പുകളായി വരുന്നവർക്ക് അവരുടെ വൈദീകനോടൊപ്പം മറ്റു സമയങ്ങളിൽ സൗകര്യം നൽകും
അനേകം വ്യക്തികൾ ചേർന്ന് വലിയ കുരിശുകൾ വഹിച്ചു കുരിശുമുടിയിലേക്ക് കയറുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

താഴത്തെ പള്ളിയിൽ രാവിലെ 6 നും വൈകീട്ട് 5 നും വിശുദ്ധ കുർബാനയുണ്ടാകും .ഞായറാഴ്ചകളിൽ രാവിലെ 5 .30 ,7 .30 ,9 .30 ,വൈകീട്ട് 5 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയുണ്ടാകും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group