പ്രൊഫസർ ടി. ജെ ജോസഫിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു.

കൊച്ചി:മുസ്ലിം മത തീവ്രതയുടെ ഇരയായ ന്യൂമാൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ ” അറ്റുപോകാത്ത ഓർമ്മകൾ”എന്ന ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു.”എ തൗസൻഡ് കാഡ്സ് ” എന്ന പേരിലാണ് പുസ്തകം ഇറങ്ങുന്നത്.പുസ്തകത്തിന്റെ പ്രകാശനകർമ്മം ഈ മാസം 20ന് ഡൽഹിയിൽ വെച്ച് നടക്കും.തൊടുപുഴ ന്യൂമാൻ കോളേജിലെ ബിരുദ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കു നൽകിയ ചോദ്യത്തിൽ പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചു എന്ന് ആരോപിച്ചു കൊണ്ടായിരുന്നു എസ്ഡിപിഐ മത ഭീകരവാദികൾ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.തുടർന്ന് അദ്ദേഹത്തിന് ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങളാണ് “അറ്റുപോകാത്ത ഓർമ്മകൾ”എന്ന ആത്മകഥയിൽ വിവരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group