പാഠപുസ്തകത്തിലെ പേരുമാറ്റൽ : വിവാദങ്ങളിൽ വിശദീകരണവുമായി NCERT

ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്നാക്കണമെന്ന നീക്കത്തിൽ വിശദീകരണവുമായി എൻസിഇആർടി. പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോൾ മുന്നിലുള്ളത് സമിതിയുടെ ശുപാർശമാത്രമാണ്. അതിനാൽ ഈ ഒരു ഘട്ടത്തിൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് എൻസിഇആർടിയുടെ വിശദീകരണം.

ഇത്തരത്തിലുള്ള ശുപാർകളിൽ പരിശോധിച്ച് പിന്നീട് തീരുമാനം എടുക്കുന്നതാണ് എൻസിഇആർടിയുടെ രീതിയെന്ന് അധികൃതർ പറഞ്ഞു. പാഠ്യ പദ്ധതിയുടെ പരിഷ്കരണത്തിനായി 25 സമിതികളെയാണ് എൻസിഇആർടി നിയോ​ഗിച്ചിരുന്നത്. ഇതിൽ സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട സിഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പേരുമാറ്റൽ ശുപാർശ സമർപ്പിച്ചിരിക്കുന്നത്.

ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാൻ എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകിയിരിക്കുന്നത്. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group