ജില്ലയിൽ വർദ്ധിച്ചു വരുന്ന തീരശോഷണത്തിനും കടൽ കയറ്റത്തിനും പരിഹാരം കാണുന്നതു വരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ആർ.ക്രിസ്തുദാസ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകെട്ടി പുല്ലുവിള ഫൊറോനക്കാർ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരദേശജനത കുറേ വർഷങ്ങളായി പ്രതിസന്ധികളും യാതനകളും അനുഭവിക്കുകയാണ്. തീരദേശം കടലെടുത്തുകൊണ്ടിരിക്കുന്നു. ഭൂമി മാത്രമല്ല വീടും സ്ഥലവും കടലെടുക്കുന്നതോടെ കുടുംബങ്ങൾ സ്കൂളിലും ഗോഡൗണിലും താമസിക്കുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും പരിഹാരം കാണുന്നില്ല. അതിനാൽ പരിഹാരം ഉണ്ടാകുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group