താനൂർ ദുരന്തം വേദനാജനകം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

താനൂരിൽ ഇന്നലെ വൈകുന്നേരം സംഭവിച്ച ഉല്ലാസബോട്ടപകടത്തിൽ 22 പേർ മരിക്കാനിടയായത് അതീവ വേദനാജനകമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നതിനോടൊപ്പം പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർത്ഥരായ കുടുംബങ്ങളുടെ വേദനയിൽ കർദിനാൾ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group