അധ്യാപകർ നല്ല മൂല്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ആകണം: മാർ ജോസഫ് കല്ലറങ്ങാട്ട്.

കോട്ടയം: പഠിപ്പിക്കുന്നതോടൊപ്പം തന്നെ സാമൂഹിക മൂല്യങ്ങൾ പുലർത്തുന്നവരാവണം അധ്യാപകരെന്ന് ഓർമിപ്പിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട്.

കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് മ​​ധ്യ​​മേ​​ഖ​​ലാ നേ​​തൃ​​സം​​ഗ​​മം പാ​​ലാ മാ​​ർ സ്ലീ​​വ മെ​​ഡി​​സി​​റ്റി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു ​​ സംസാരിക്കുകയായിരുന്നു അദ്ദേഹം . കോ​​ത​​മം​​ഗ​​ലം, എ​​റ​​ണാ​​കു​​ളം, വ​​രാ​​പ്പു​​ഴ, കോ​​ട്ട​​പ്പു​​റം, കൊ​​ച്ചി, ഇ​​ടു​​ക്കി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ, മൂ​​വാ​​റ്റു​​പു​​ഴ, ആ​​ല​​പ്പു​​ഴ തു​​ട​​ങ്ങി​​യ പ​​ത്തു രൂ​​പ​​ത​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​താ​​ണ് മധ്യമേ​​ഖ​​ല.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ഓ​​ളാ​​ട്ടു​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ചാ​​ൾ​​സ് ലെ​​യോ​​ണ്‍, പാ​​ലാ കോ​​ർ​​പ​​റേ​​റ്റ് എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ഏ​​ജ​​ൻ​​സി സെ​​ക്ര​​ട്ട​​റി ഫാ. ​​ബെ​​ർ​​ക്കു​​മാ​​ൻ​​സ് കു​​ന്നും​​പു​​റം, പാ​​ലാ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വ​​ര​​കു​​കാ​​ലാ​​പ​​റ​​ന്പി​​ൽ, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി.​​ടി. വ​​ർ​​ഗീ​​സ്, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ മാ​​ത്യു ജോ​​സ​​ഫ്, മ​​ധ്യ​​മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി വ​​ർ​​ഗീ​​സ്, സെ​​ക്ര​​ട്ട​​റി എം.​​ഇ. മോ​​ളി, ട്ര​​ഷ​​റ​​ർ വി.​​എ​​ക്സ്. ആ​​ന്‍റ​​ണി, പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ആ​​മോ​​ദ് മാ​​ത്യു, സെ​​ക്ര​​ട്ട​​റി ജോ​​ബെ​​റ്റ് തോ​​മ​​സ്, സാ​​ജു മാ​​ന്തോ​​ട്ടം തുടങ്ങിയവർ സംസാരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group