ഫാ.ജോണ്‍ പനന്തോട്ടത്തിലിന് ആവേശകരമായ സ്വീകരണം ഒരുക്കി മെല്‍ബണ്‍ രൂപത

സെന്‍റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാനായി നിയമിതനായ ഫാ.ജോണ്‍ പനന്തോട്ടത്തിലിന് എയര്‍പ്പോര്‍ട്ടില്‍ ആവേശകരമായ സ്വീകരണം ഒരുക്കി മെല്‍ബണ്‍ രൂപത. ഫാ.ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണം മെയ് 31 വൈകീട്ട് 5 മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്.

മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ നിയുക്ത മെത്രാനെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ സന്നിഹിതനായിരുന്നു. ബിഷപ്പ് ബോസ്കോ പുത്തൂരിനൊപ്പം വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാദര്‍ സിജീഷ് പുല്ലന്‍കുന്നേല്‍, എപ്പിസ്കോപ്പല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍, പ്രൊക്യുറേറ്റര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, മെല്‍ബണ്‍ വെസ്റ്റ് ഇടവക വികാരി ഫാദര്‍ എബ്രഹാം കഴുന്നടിയില്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക അസിസ്റ്റന്‍റ് വികാരി ഫാദര്‍ ജോയിസ് കോലംകുഴിയില്‍ സി.എം.ഐ, മെല്‍ബണ്‍ ക്നാനായ ഇടവക വികാരി ഫാദര്‍ അഭിലാഷ് കണ്ണംമ്പാടം, ഫാദര്‍ വിന്‍സന്‍റ് മഠത്തിപറമ്പില്‍ സി.എം.ഐ, ഫാദര്‍ അശോക് അമ്പഴത്തിങ്കള്‍,മെല്‍ബണിലെ വിവിധ ഇടവകകളിലെ കൈക്കാരന്മാർ യുവജന പ്രതിനിധികള്‍ എന്നിവരും എയര്‍പ്പോര്‍ട്ടില്‍ എത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group